തിരുവനന്തപുരം നഗരത്തില്‍ വീണ്ടും എസ്എഫ്‌ഐയുടെ അതിക്രമം. നഗരത്തില്‍ പ്രകടനം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പനവിള ജംഗ്ഷനിലെ കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ഇത് ചോദ്യം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റവും നടത്തി.പോലീസ് നോക്കി നില്‍ക്കേയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം നടത്തിയത്.
പനവിള ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന യൂത്ത് കോണ്‍ഗ്രസ് പദയാത്രയുടെ ഫ്‌ലക്‌സ് ബോര്‍ഡുംനശിപ്പിച്ചു.പനവിളിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രതിമയ്ക്ക് സമീപമാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമം കാട്ടിയത്