പോലീസുകാരെ മര്‍ദ്ദിച്ച നാല് എസ്.എഫ്.ഐക്കാര്‍ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മര്‍ദ്ദിച്ച കേസില്‍ നാല് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കീഴടങ്ങി. പൂജപ്പുര പോലീസ് സ്‌റ്റേഷനിലാണ് ഇവര്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ട്രാഫിക് നിയമം ലംഘിച്ചെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഇതിന്റെ പേരില്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഡി.വൈ.എഫ്.ഐ നേതാക്കള്‍ സംഭവസ്ഥലത്തെത്തി ഇവരെ പോലീസ് ജീപ്പില്‍ നിന്ന് ബലമായി പിടിച്ചിറക്കിക്കൊണ്ടുപോയി.

സംഭവം വിവാദമായിട്ടും പ്രതികളുടെ അറസ്റ്റ് വൈകിപ്പിക്കാനായിരുന്നു പോലീസിലെ ചിലരുടെ ശ്രമം. ഭരണപക്ഷ പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ തന്നെ പോലീസിനെ മര്‍ദ്ദിച്ചത് പോലീസിന്റെ മനോവീര്യം തകര്‍ത്തിരിക്കുകയാണ്. എങ്കിലും പോലീസ് സംഘടനയിലെ ഇടതുആഭിമുഖ്യമുള്ളവരുടെ ഇടിപെടലാണ് ഇവരുടെ അറസ്റ്റ് വൈകിപ്പിച്ചതും. കീഴടങ്ങാന്‍ അവസരമൊരുക്കിയതും.

Comments (0)
Add Comment