തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ കാടത്തം: അധ്യാപികയ്ക്ക് ക്രൂര മർദ്ദനം; പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവരെ 10 മണിക്കൂർ പൂട്ടിയിട്ടു

Jaihind Webdesk
Friday, March 17, 2023

 

തിരുവനന്തപുരം: ലോ കോളേജില്‍ അക്രമം നടത്തിയ എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് അധ്യാപകർക്ക് നേരെ എസ്എഫ്ഐയുടെ കാടത്തം. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ള അധ്യാപകരെ 10 മണിക്കൂർ പൂട്ടിയിട്ടു. എസ്‌എഫ്ഐക്കാരുടെ ആക്രമണത്തില്‍ അധ്യാപിക വി.കെ സഞ്ജുവിന് കയ്യിലും കഴുത്തിലും പരിക്കേറ്റു. അക്രമത്തിന് പുറത്തുനിന്നുള്ളവരും ഉണ്ടായിരുന്നുവെന്ന് അധ്യാപിക പറഞ്ഞു.

കെഎസ്‌യുവിന്‍റെ കൊടിമരം പിഴുതെടുത്തശേഷം തീയിട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇതിനുപിന്നാലെ കൊടിമരം നശിപ്പിച്ചചതിന് ഉത്തരവാദികളായ 24 എസ്എഫ്ഐക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണി മുതൽ അർധരാത്രി വരെ അധ്യാപകരെ 10 മണിക്കൂറോളം പൂട്ടിയിടുകയും മർദ്ദിക്കുകയുമായിരുന്നു. സമീപത്തു തന്നെ പോലീസ് ഉണ്ടായിട്ടും ഇടപെട്ടില്ലെന്നും ആക്ഷേപമുണ്ട്.