കണ്ണൂർ എസ് എൻ കോളേജിൽ എസ് എഫ് ഐ അക്രമം; കെ എസ് യു പ്രവർത്തകര്‍ക്ക് പരിക്ക്

Jaihind Webdesk
Friday, November 11, 2022

കണ്ണൂർ:  എസ് എൻ കോളേജിൽ എസ് എഫ് ഐ അക്രമം, കെ എസ് യു പ്രവർത്തകരായ 5 വിദ്യാർത്ഥികൾക്ക് പരിക്ക്. യൂണിറ്റ് ഭാരവാഹികളായ സൗരവ്, ഹരികൃഷ്ണൻ, ദേവകുമാർ, അലോക്, പ്രകീർത്ത് എന്നിവർക്കാണ് പരിക്കേറ്റത്.

ക്യാമ്പസിന് പുറത്ത് നിന്നെത്തിയ എസ് എഫ് ഐ പ്രവർത്തകരും, കോളേജിലെ എസ് എഫ് ഐ പ്രവർത്തകരും ചേർന്ന് അക്രമിക്കുകയായിരുന്നു.പരിക്കേറ്റവരെ കണ്ണുർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.