കണ്ണൂർ പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്‌എഫ്ഐ അക്രമം; മൂന്ന് വിദ്യാർത്ഥികള്‍ക്ക് പരിക്ക്

Jaihind Webdesk
Wednesday, November 2, 2022

 

കണ്ണൂർ: പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസിൽ എസ്‌എഫ്ഐ അക്രമം. എൽഎൽബി വിദ്യാർത്ഥികളായ അലൻ ശുഹൈബ്, ബദറുദ്ദീൻ, നിഷാദ് എന്നീ വിദ്യാർത്ഥികൾക്ക് എസ്‌എഫ്ഐ അക്രമത്തിൽ പരിക്കേറ്റു. ഒന്നാം വർഷ വിദ്യാർത്ഥികളായ എസ്എഫ്ഐ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ക്യാമ്പസില്‍ അക്രമം അഴിച്ചുവിട്ടത്.

കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പ് വേളയിൽ ഒന്നാം വർഷ വിദ്യാർത്ഥിയായ മുർഷിദിന് എസ്‌എഫ്ഐ പ്രവർത്തകരുടെ റാഗിംഗിൽ ക്രൂരമായി പരിക്കേറ്റിരുന്നു. അന്ന് എസ്‌എഫ്ഐ അക്രമത്തിന് എതിരെ നിലപാട് എടുത്തതിന്‍റെ പേരിൽ ആണ് അലൻ ശുഹൈബ്, നിഷാദ്, ബദറുദ്ദീന്‍ എന്നിവരെ എസ്എഫ്ഐ നിരന്തരം വേട്ടയാടുന്നതെന്ന് വിദ്യാർത്ഥികൾ‌ പറഞ്ഞു. എസ്‌എഫ്ഐ ജില്ലാ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലാണ് അക്രമം നടന്നത്. മർദ്ദിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കോളേജ് ക്യാമ്പസിൽ പ്രതിഷേധിച്ചു.

അതേസമയം ഒന്നാം വർഷ വിദ്യാർത്ഥികളെ റാഗ് ചെയ്തെന്നാരോപിച്ച് അലൻ ശുഹൈബിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒന്നാം വർഷ വിദ്യാർത്ഥികളായ എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ ശുഹൈബിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.