രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് അടിച്ചുതകർത്ത് എസ്എഫ്ഐ ഗുണ്ടായിസം; അക്രമം പോലീസ് നോക്കിനില്‍ക്കെ

Jaihind Webdesk
Friday, June 24, 2022

കല്‍പ്പറ്റ: രാഹുല്‍ ഗാന്ധി എംപിയുടെ കല്‍പ്പറ്റിയിലെ ഓഫീസിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് അക്രമാസക്തം. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്ത എസ്എഫ്ഐ സംഘം പ്രദേശത്ത് സംഘർഷഭരിതമായ അന്തരീക്ഷം സൃഷ്ടിച്ചു. ബഫര്‍ സോണ്‍ വിഷയത്തിലായിരുന്നു എസ്എഫ്ഐയുടെ മാർച്ച്. പോലീസ് നോക്കി നില്‍ക്കേ ഓഫീസിലേക്ക് തള്ളിക്കയറിയ എസ്എഫ്ഐ പ്രവർത്തകർ എംപി ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാട് വരുത്തുകയും ഓഫീസ് സ്റ്റാഫ് അഗസ്റ്റിനെ മർദ്ദിക്കുകയും ചെയ്തു.