തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ കരിങ്കൊടിയുമായെത്തി വാഹനം തടഞ്ഞ് ആക്രമിച്ച കേസില്‍ ഗവർണർ കേന്ദ്രത്തിന് പ്രത്യേക റിപ്പോർട്ട് നൽകും. എസ്എഫ് ഐ പ്രതിഷേധത്തിൽ സംസ്ഥാന സർക്കാറിന്‍റെ റിപ്പോർട്ട് കിട്ടിയശേഷം കേന്ദ്രത്തിന് റിപ്പോർട്ട് നൽകുവാനാണ് ഗവർണറുടെ തീരുമാനം. ഈ മാസം 10, 11 തീയതികളിൽ തനിക്കു നേരെയുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ചും ഇതിൽ സംസ്ഥാന സർക്കാർ എടുത്ത നടപടികളെക്കുറിച്ചും ഗവർണർ ചീഫ് സെക്രട്ടറിയോടും പോലീസ് മേധാവിയോടും വിശദീകരണം തേടിയിരിക്കുകയാണ്. ഇരുവരും ഉടൻ ഗവർണർക്ക് വിശദീകരണം നൽകും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചായിരിക്കും ഇരുവരും പ്രത്യേകം റിപ്പോർട്ട് നൽകുക.