
തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍ക്കെതിരെ വീണ്ടും എസ്എഫ്‌ഐയുടെ ശക്തമായ പ്രതിഷേധം. സര്‍വകലാശാല യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും യുവജനോത്സവത്തിനും ഫണ്ട് അനുവദിക്കാത്ത വിസിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയത്.
എസ്എഫ്‌ഐ നടത്തിയ രാപ്പകല്‍ സമരത്തോടനുബന്ധിച്ച് ആയിരുന്നു പ്രതിഷേധം. സര്‍വകലാശാല സ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് സര്‍വകലാശാലയ്ക്ക് ഉള്ളില്‍ കടന്ന് പ്രതിഷേധമുയര്‍ത്തി. സമരത്തെ പ്രതിരോധിക്കാതെ പോലീസ് പലപ്പോഴും നോക്കുകുത്തിയായി നിന്നു. പിന്നീട് ഉച്ചയോടെയാണ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.