ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നുണ പ്രചാരണങ്ങള്‍ നടത്തുന്നു; പരാതിയുമായി പത്തനംതിട്ടയില്‍ മര്‍ദ്ദനമേറ്റ പെണ്‍കുട്ടി

Jaihind Webdesk
Wednesday, December 27, 2023

ഡിവൈഎഫ്‌ഐ -എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തനിക്കെതിരെ നുണ പ്രചാരണങ്ങള്‍ നടത്തുന്നുവെന്ന് പത്തനംതിട്ട കടമ്മനിട്ട മൗണ്ട് സിയോണ്‍ കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദനമേറ്റ പെണ്‍കുട്ടി. പോലീസിനെതിരെ ഇന്ന് കോടതിയെ സമീപിക്കും. കഴിഞ്ഞ ഇരുപതിന് മര്‍ദനമേറ്റ പെണ്‍കുട്ടിയുടെ പരാതിയില്‍ ഏറെ വൈകിയാണ് പോലീസ് കേസെടുത്തത്. പെണ്‍കുട്ടി സ്വന്തം മൂക്കുത്തി വലിച്ചാണ് മൂക്കിന് പരിക്കേല്‍പ്പിച്ചത് എന്നാണ് ഡിവൈഎഫ്‌ഐ ആരോപണം. ഇത് മനസിലാക്കിയാണ് ആശുപത്രി ആദ്യം അഡ്മിറ്റ് ചെയ്യാന്‍ തയാറാകാഞ്ഞതെന്നും ഡിവൈഎഫഐ പത്തനംതിട്ട ഡിസ്ട്രിക്റ്റ് കമ്മിറ്റി എന്ന പേജില്‍ ആരോപിക്കുന്നു. എന്നാല്‍ താന്‍ ഇന്നുവരെ മൂക്കൂത്തിയണിഞ്ഞിട്ടില്ലെന്ന് മര്‍ദനമേറ്റ പെണ്‍കുട്ടിയും പറയുന്നു. പോലീസിനെതിരെ ഇന്ന് പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കും. പോലീസ് പക്ഷപാതപരമയി പെരുമാറി മൊഴികള്‍ പൂര്‍ണമായി രേഖപ്പെടുത്തിയില്ല തുടങ്ങിയ പരാതികളുമായാണ് കോടതിയെ സമീപിക്കുന്നത്. ആക്രമിച്ച ജെയ്‌സണ്‍ ജോസഫിനെതിരെ ജനുവരി രണ്ടിന് ഹൈക്കോടതിയേയും സമീപിക്കും.