എസ്.എഫ്.ഐ നേതാവിന്റെ ഭീഷണിയില്‍ പൊറുതിമുട്ടി അധ്യാപിക; ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല

Jaihind Webdesk
Monday, December 10, 2018

തൃക്കരിപ്പൂര്‍(കാസര്‍ഗോഡ്): എസ്എഫ്‌ഐ ഏരിയാ സെക്രട്ടറി നിരന്തരം ഭീഷണിയും മാനസിക പീഡനവും നടത്തുന്നതായി തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക് കോളേജ് അദ്ധ്യാപിക ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. എസ്എഫ്‌ഐ തൃക്കരിപ്പൂര്‍ ഏരിയ സെക്രട്ടറി യദുകൃഷ്ണനെതിരെയാണ് ഭിന്നശേഷികാരിയായ അദ്ധ്യാപിക പരാതി നല്‍കിയത്. സിഎബിഎം സെക്ഷന്റെ ഹെഡ് ആയ വി. പ്രേമജയാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്.

ജില്ലാ പൊലീസ് മേധാവിയുടെ മെയില്‍ ഐഡിയിലും തപാലിലും നല്‍കിയ പരാതിയില്‍ ഒരുമാസമായിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
തൃക്കരിപ്പൂര്‍ ഗവ. പോളി ടെക്‌നിക് കോളേജില്‍ സിഎബിഎം കോഴ്‌സില്‍ പഠിക്കുന്ന ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളായ ചില എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് മതിയായ ഹാജരില്ലാത്തതിനാലും ലാബ് പ്രവര്‍ത്തനങ്ങളില്‍ ഇടപെടലുകള്‍ ഇല്ലാത്തതും ചൂണ്ടിക്കാട്ടി ഹാള്‍ ടിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന് അധ്യാപിക അറിയിച്ചതോടെയാണ് എസ് എഫ് ഐ നേതാവിനും സംഘത്തിനും അദ്ധ്യാപിക ഇവരുടെ കണ്ണിലെ കരടായി മാറിയത്.
സാധാരണ നടപടി ക്രമം ഇങ്ങനെയായിരിക്കെ ഇതിനായി സമ്മര്‍ദ്ദവുമായി പുറത്തു നിന്നെത്തിയ എസ്എഫ്‌ഐ നേതാവ് കോളേജിലേക്ക് കടത്തി വിടുകയില്ലെന്നും മറ്റും നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് അധ്യാപിക പരാതി നല്‍കിയത്.

ക്ളാസ് നടത്താനെത്തു മ്പോഴും അല്ലാതെയും ഇത്തരത്തില്‍ പല തവണ ഭീഷണി മുഴക്കിയതായി മാഹി സ്വദേശിയായ അദ്ധ്യാപിക പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുഞ്ഞു. ലാബ് ഉള്‍പ്പെടെയുള്ള പഠന കാര്യങ്ങളില്‍ തൃപ്തികരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഹാള്‍ ടിക്കറ്റ് നല്‍കാവൂ എന്ന വ്യവസ്ഥ ആവശ്യമായ ഹാജര്‍ പോലും ഇല്ലാത്ത ആറ് വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞതിനാണ് തന്നെ ഇത്തരത്തില്‍ മാനസിക പീഡനം നടത്തിയിട്ടുള്ളതെന്നും പരാതിയിലുണ്ട്. ഭിന്നശേഷിക്കാരിയായ അധ്യാപികയ്ക്ക് ഔദ്യോഗിക കൃത്യ നിര്‍വഹണം നടത്താന്‍ കഴിയുന്ന സാഹചര്യവും സുരക്ഷയോടെയും നിര്‍ഭയമായും ജോലി ചെയ്യാന്‍ ഉള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

നവംബര്‍ 10ന് ഇ മെയിലായും അന്ന് തന്നെ തപാലിലും പരാതി അയച്ചിരുന്നു. അതെ സമയം ഇതേ കോളേജിലെ രാമന്തളി സ്വദേശിയായ അധ്യാപികയും എസ്എഫ് ഐ ക്കാരുെടെ മാനസീക പീഡനത്തിരയായതായി കാട്ടി സമാനമായ പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു.
എന്നാല്‍ ചില എസ്എഫ്‌ഐ നേതാക്കള്‍ വഴി ഉന്നത സിപിഎം നേതാക്കള്‍ ഇടപെട്ട് കഴിഞ്ഞ രണ്ടു ദിവസമായി ചര്‍ച്ച നടത്തി വരുകയാണെന്നാണ് വിവരം. എല്‍ ഡി എഫ് ഭരണത്തില്‍ ഇത്തരത്തില്‍ സി പി എമ്മിനും പോഷക സംഘടനകളുടെ നേതാക്കള്‍ക്കും എതിരായുെള്ള പരാതികളും കേസുകളും ഒതുക്കി തീര്‍ക്കാന്‍ രംഗത്തിറങ്ങാറുള്ള സി പി എം നേതാക്കള്‍ തന്നെയാണ് ഈ സംഭവത്തിലും ഇടപെട്ടിട്ടുള്ളത്.