എസ്എഫ്ഐ ആള്‍മാറാട്ടം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെ; യൂത്ത് കോൺഗ്രസ് നിയമ സെൽ ഇടപെടും: ഷാഫി പറമ്പില്‍

Thursday, May 18, 2023

 

തൃശൂർ: കാട്ടാക്കട ക്രിസ്റ്റ്യന്‍ കോളേജിലെ ആൾമാറാട്ടം എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ എംഎല്‍എ. ഒരു ഏരിയാ സെകട്ടറി വിചാരിച്ചാൽ ഇത്തരം ഒരു ക്രമക്കേട് നടക്കില്ല. യൂത്ത് കോൺഗ്രസ് നിയമ സെൽ വിഷയത്തിൽ ഇടപെടുമെന്നും ഷാഫി വ്യക്തമാക്കി.

എസ്എഫ്ഐയും ഡിവൈഎഫ്ഐയും വിദ്യാർത്ഥി യുവജന സംഘടനകളായി ആൾമാറാട്ടം നടത്തുകയാണ്. പിണറായി ഫാൻസ് അസോസിയേഷനുകളായി ഇവ മാറിയെന്നും ഷാഫി പറമ്പിൽ തൃശൂരിൽ പറഞ്ഞു.