എസ്എഫ്ഐ ഗവർണറെ തടഞ്ഞ സംഭവം; കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും

 

തിരുവനന്തപുരം: ഗവർണറെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ ഇന്ന് റിപ്പോർട്ട് ഡിജിപിക്ക് കൈമാറും. പോലീസിന്‍റെ വീഴ്ചകൾ പരാമർശിക്കാതെ റിപ്പോർട്ട് നൽകാനാണ് സാധ്യത. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ചീഫ് സെക്രട്ടറി ഗവർണർക്ക് വിശദീകരണം നൽകുക. സുരക്ഷാ വീഴ്ചയുണ്ടായെന്നും എന്ത് നടപടിയെടുത്തുവെന്ന് വ്യക്തമാക്കണമെന്നുമായിരുന്നു ഗവർണർ ആവശ്യപ്പെട്ടത്. വിശദമായ ചർച്ചയ്ക്ക് ശേഷം രാജ്ഭവന് റിപ്പോർട്ട് കൈമാറാനാണ് സർക്കാർ നീക്കം.

അതേസമയം തടഞ്ഞ കേസിൽ റിമാൻഡിൽ ഉള്ള ഏഴ് എസ്എഫ്ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. പ്രതികൾക്കെതിരെ ഐപിസി 124 ചുമത്തിയതിൽ പബ്ലിക് പ്രോസിക്യൂട്ടർ ഇന്നലെ കോടതിയിൽ മലക്കം മറിഞ്ഞിരുന്നു. ഐപിസി 124 ചുമത്തിയ പോലീസ് നടപടിക്കെതിരെ എസ്എഫ്ഐയും ഡിവൈഎഫ്ഐയും
ശക്തമായ പ്രതിഷേധമുയർത്തിയതോടെയാണ് സർക്കാർ അഭിഭാഷകൻ കോടതിയിൽ നിലപാട് മാറ്റിയത്.

Comments (0)
Add Comment