എസ്എഫ് ഐ കോളേജ് മാഗസിൻ വിവാദമാവുന്നു; പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനില്‍ മതങ്ങളെ അവഹേളിച്ചും അശ്ലീലം നിറച്ചും ഉള്ള കവിതകള്‍

Jaihind News Bureau
Tuesday, October 15, 2019

മതങ്ങളെ അവഹേളിച്ചും അശ്ലീലം നിറച്ചുമുള്ള കവിതകളടങ്ങിയ കോളേജ് മാഗസിൻ വിവാദമാവുന്നു. എസ്എഫ് ഐ ഭരിക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിപാർട്ട്മെന്‍റ് സ്റ്റുഡന്‍റ്സ് യൂണിയൻ പുറത്തിറക്കിയ പോസ്റ്റ് ട്രൂത്ത് എന്ന മാഗസിനാണ് വിവാദത്തിലായത്.

എസ്എഫ് ഐ നേതാവും മാഗസിൻ സമിതി സബ് എഡിറ്ററുമായ ആദർശ് എഴുതിയ ‘മൂടുപടം’ എന്ന കവിതയിൽ ഇസ്ലാമിനെയും സ്ത്രീത്വത്തെയും രൂക്ഷമായി അവഹേളിക്കുന്ന പരാമർശങ്ങളാണുള്ളത്. മുസ്ലീം സ്ത്രീകളുടെ വസ്ത്രധാരണത്തെയും മുഖാവരണത്തെയും ഇസ്ലാമിലെ സ്വർഗ സങ്കൽപ്പത്തെയും മറ്റും അശ്ലീലമായ പദപ്രയോഗങ്ങളിലൂടെയാണ് വിമർശിക്കുന്നത്. എംഎ ഫോക് ലോർ വിദ്യാർഥിയായ ആദർശിന്‍റെ ‘ആലയങ്ങൾ’ എന്ന മറ്റൊരു കവിതയിൽ ആരാധനാലയങ്ങളെ പശുത്തൊഴുത്തിനോടും കക്കൂസിനോടുമാണ് ഉപമിക്കുന്നത്. എംഎ മലയാളം വിദ്യാർഥിനി നിവിയുടെ പേരിലുള്ള മറ്റൊരു കവിതയിൽ നിറയെ അശ്ലീല പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്.