ചാലക്കുടി എസ്‌ഐയുടെ കാലു തല്ലിയൊടിക്കുമെന്ന് ഭീഷണിപ്രസംഗം നടത്തിയ എസ്എഫ്‌ഐ നേതാവ് ഹസന്‍ മുബാറക്കിനെതിരെ കേസെടുക്കാതെ പൊലീസ്. പ്രസംഗം പരിശോധിച്ചശേഷം നടപടിയെന്നാണ് പോലീസ് അറിയിക്കുന്നത്. എസ്എഫ്‌ഐയ്‌ക്കെതിരായ പോലീസ് നടപടിയില്‍് പ്രതിഷേധിച്ച് നടത്തിയ മാര്‍ച്ചിലായിരുന്നു ഹസന്‍ മുബാറക്കിന്റെ പ്രകോപന പ്രസംഗം. അതിനിടെ പോലീസ് ജീപ്പ് തക്ര്‍ത്ത സംഭവത്തിലെ മുഖ്യ പ്രതിയും ഡിവൈഎഫ്‌ഐ നേതാവുമായ നിധിന്‍ പുല്ലനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ മറ്റ് അഞ്ച് പ്രതികളെ കോടതി റിമാന്റ് ചെയ്തിരുന്നു. പൊതുമുതല്‍ നശിപ്പിച്ചവരെ രക്ഷപ്പെടുത്താന്‍ സഹായിച്ചുവെന്ന കുറ്റത്തിന് ചാലക്കുടി സി.പി.എം ഏരിയ കമ്മിറ്റി സെക്രട്ടറി കെ.എസ്. അശോകനടക്കം 15ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.