കേരള സര്‍വകലാശാലയ്ക്കു മുന്നില്‍ വീണ്ടും പ്രതിഷേധം. കേരള സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിന്‍റെയും സെനറ്റ് തിരഞ്ഞെടുപ്പിന്‍റെയും നാമനിര്‍ദ്ദേശപത്രികയുടെ സ്‌കൂട്ടണി കഴിഞ്ഞ് മടങ്ങുകയായിരുന്ന കെ എസ് യു നേതാക്കള്‍ക്ക് നേരെ എസ്എഫ്‌ഐയുടെ അതിക്രമം.
സര്‍വ്വകലാശാല ആസ്ഥാനത്ത് സ്‌കൂട്ടണി കഴിഞ്ഞ് മടങ്ങുകയായിരുന്ന കെഎസ്യു ജില്ലാ പ്രസിഡന്‍റ് ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. സംഘര്‍ഷത്തില്‍ ഗോപു നെയ്യാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.