തിരുവനന്തപുരം ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ അതിക്രമം

Wednesday, March 15, 2023

തിരുവനന്തപുരം: ലോ കോളേജിൽ കെഎസ്‌യു പ്രവർത്തകർക്ക് നേരെ എസ്എഫ്ഐയുടെ അതിക്രമം .
കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി കൊടിത്തോരണങ്ങൾ കെട്ടുകയായിരുന്ന കെഎസ്‌യു പ്രവർത്തകരെ എസ്എഫ്ഐ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ കെഎസ് യു പ്രവർത്തകരെയാണ് അക്രമിച്ചത്. അക്രമത്തിൽ നാല് പെൺകുട്ടികൾ ഉൾപ്പെടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് നോക്കിനിൽക്കെ സന്ധ്യയോടെയാണ് അക്രമം ഉണ്ടായത്.