വയനാട്ടിലെ എസ്എഫ്ഐ ആക്രമണം: യെച്ചൂരിയുമായി സംസാരിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, June 27, 2022

ന്യൂഡല്‍ഹി : വയനാട്ടിലെ എംപി ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ തകര്‍ത്ത സംഭവം രാഹുല്‍ ഗാന്ധി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി സംസാരിച്ചു. വയനാട്ടിലെ ഓഫീസ് ആക്രമണം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നുവെന്ന് രാഹുൽ ഗാന്ധിയോട് സീതാറാം യെച്ചൂരി പറഞ്ഞു. സംഭവത്തെ സിപിഎം അപലപിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധിയെ യെച്ചൂരി അറിയിച്ചു.

എന്തിനായിരുന്നു ഇങ്ങനെ ഒരു ആക്രമണമെന്ന് രാഹുൽ ചോദിച്ചു. സംഭവത്തിൽ കേരളത്തിലെ നേതാക്കൾക്ക് അമർഷമുണ്ടെന്നതും രാഹുല്‍ ഗാന്ധി യെച്ചൂരിയെ അറിയിച്ചു. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ നാമനിർദ്ദേശ പത്രികാ സമർപ്പണ ചടങ്ങിന് ശേഷമാണ് രാഹുല്‍ ഗാന്ധി യെച്ചൂരിയുമായി ഇക്കാര്യം സംസാരിച്ചത്.