പോലീസ് ജീപ്പ് അടിച്ചുതകര്‍ത്തു; വീണ്ടും പോലീസിന് നേരെ കൈയ്യേറ്റം, സംഭവം പ്രതിയെ തിരഞ്ഞെത്തിയപ്പോള്‍

Jaihind Webdesk
Friday, December 22, 2023

തൃശൂർ: പോലീസ് ജീപ്പ് അടിച്ചുതകര്‍ത്ത സംഭവത്തിന് തൊട്ടു പിന്നാലെ വീണ്ടും പോലീസിന് നേരെ കൈയ്യേറ്റം. ജീപ്പ് തകര്‍ത്ത പ്രതിയെ തിരഞ്ഞെത്തിയ ഡ‍ിവൈഎസ്‌പിയെയാണ് എസ്എഫ്ഐ – ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കൈയ്യേറ്റം ചെയ്തത്. എസ് എഫ് ഐ പ്രവർത്തകരുടെ താമസ സ്ഥലത്ത് പ്രതിയെ തിരഞ്ഞെത്തിയപ്പോഴാണ് സംഭവം. തുടർന്ന പോലീസ് വീണ്ടും ലാത്തി വീശി.

അതേസമയം പോലീസ് ജീപ്പ് തകര്‍ത്ത സംഭവത്തില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പോലീസിന്‍റെ കസ്റ്റഡിയിലാണ്. മുഖ്യപ്രതി നിധിനായി തെരച്ചിൽ തുടരുകയാണ്.  ചാലക്കുടി ഐടിഐയിൽ വിദ്യാര്‍ത്ഥി യൂണിയൻ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥികൾ വിജയിച്ചിരുന്നു. പിന്നാലെ ആഹ്ലാദ പ്രകടനവും നടന്നു. ഇത് കഴിഞ്ഞ് മടങ്ങും വഴി പുറകിലുണ്ടായിരുന്ന പോലീസ് ജീപ്പ് ഇവര്‍ ആക്രമിക്കുകയായിരുന്നു. ഡിവൈഎഫ് നേതാവ് നിധിൻ പൊലീസ് ജീപ്പിന് മുകളിൽ കയറി വടി ഉപയോഗിച്ച് ജീപ്പിന്‍റെ മുൻവശത്തെ ചില്ല് പൂര്‍ണമായും അടിച്ചുതകര്‍ത്തു. ജീപ്പിൽ പോലീസുകാര്‍ ഇരിക്കെയാണ് ആക്രമണം നടന്നത്