കോട്ടയത്ത് കെഎസ്‌യു പ്രവർത്തകരുടെ വീട്ടില്‍ അതിക്രമിച്ചു കയറി എസ്എഫ്ഐ ഗുണ്ടാവിളയാട്ടം; കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ചു; വീടിന് നേരെ കല്ലേറ്, വാഹനങ്ങള്‍ അടിച്ചുതകർത്തു

Jaihind Webdesk
Saturday, August 12, 2023

 

കോട്ടയം: സ്കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗൽ തോട്ടിലെ കെഎസ്‌യു പ്രവർത്തകർക്ക് എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനം. ലീഗൽ തോട്ട് എസ്എഫ്ഐ സെക്രട്ടറിയും കലാലയ ചെയർമാനുമായ നന്ദു സുരേഷിന്‍റെയും പ്രസിഡന്‍റ് കിരണിന്‍റെയും നേതൃത്വത്തിൽ മുപ്പതോളം വരുന്ന എസ്എഫ്ഐ ഗുണ്ടകളാണ് കെഎസ്‌യു പ്രവർത്തകരെ മാരകായുധങ്ങളും മറ്റും ഉപയോഗിച്ച് ആക്രമിച്ചത്.

കെഎസ്‌യു പ്രവർത്തകർ താമസിച്ചിരുന്ന വീട്ടിൽ അതിക്രമിച്ചുകയറിയ എസ്എഫ്ഐ പ്രവർത്തകർ ഇവരുടെ വാഹനങ്ങൾ അടിച്ചുതകർക്കുകയും വീട്ടിനുനേരെ കല്ലെറിയുകയും ചെയ്തു. ആക്രമണത്തിൽ കെഎസ്‌യു പ്രവർത്തകന്‍റെ കൈക്ക് പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകന്‍ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു എസ്എഫ്ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം.