കൊല്ലം കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയസ് കോളേജില്‍ എസ്എഫ്‌ഐ – എബിവിപി സംഘര്‍ഷം. സംഘര്‍ഷത്തില്‍ ആറ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കോളേജിലെ സംഘര്‍ഷം പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്കും നീണ്ടു.
സംഘര്‍ഷത്തിനിടെ കൊട്ടാരക്കര എസ്.ഐ ദീപുവിനും പരുക്കേറ്റു. അക്രമത്തെ തുടര്‍ന്ന് പത്തോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്