ബ്രണ്ണന്‍ കോളേജില്‍ എസ്എഫ്ഐ-എബിവിപി ഏറ്റുമുട്ടല്‍; രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് പ്രിന്‍സിപ്പല്‍

Jaihind Webdesk
Wednesday, July 10, 2024

 

കണ്ണൂർ: ധർമ്മടം ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ – എബിവിപി സംഘർഷം. സംഘർഷത്തെ തുടർന്ന് കോളേജിന് പ്രിന്‍‍സിപ്പല്‍ രണ്ടു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു. കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമായത്. കോളേജ് പ്രിൻസിപ്പൽ വിളിച്ച യോഗത്തിൽ എസ്എഫ്ഐ – എബിവിപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയായിരുന്നു.