സി.പി.എമ്മില്‍ വീണ്ടും പീഡനക്കേസ്; പത്തനംതിട്ടയില്‍ ബ്രാഞ്ച് സെക്രട്ടറി റിമാന്‍ഡില്‍

Jaihind Webdesk
Thursday, May 2, 2019

പത്തനംതിട്ട മേടപ്പാറ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പീഡന പരാതി. യുവതിയുടെ പരാതിയില്‍ മേടപ്പാറ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേഷിനെതിരെ പോലീസ് ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഏപ്രില്‍ 26നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. മേടപ്പാറ സി.പി.എം ബ്രാഞ്ച് സെക്രട്ടറി സുരേഷിന്‍റെ ബന്ധു കൂടിയായ യുവതിയാണ് തന്നെ  പീഡിപ്പിച്ചു എന്ന് ചൂണ്ടിക്കാട്ടി റാന്നി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 26 ന് സുരേഷിന്‍റെ വീട്ടിലെ ഗൃഹപ്രവേശത്തിന് എത്തിയതായിരുന്നു ബന്ധുവായ യുവതി. ആരുമില്ലാത്ത സന്ദർഭത്തിൽ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി നൽകിയത്. പത്തനംതിട്ട കോടതിയിൽ എത്തിയ യുവതി ജഡ്ജിക്ക് മുമ്പാകെ രഹസ്യമൊഴി നൽകിയതിനെ തുടർന്ന് ബ്രാഞ്ച് സെക്രട്ടറി സുരേഷിനെ കൊട്ടാരക്കര സബ്ജയിലിൽ റിമാന്‍ഡ് ചെയ്തു.