BOBBY CHEMMANNUR| നടിക്കെതിരായ ലൈംഗിക അധിഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെരിരെ കുറ്റപത്രം സമര്‍പ്പിച്ചു

Jaihind News Bureau
Wednesday, June 4, 2025

 

നടിക്കെതിരായ ലൈംഗിക അധിഷേപ കേസില്‍ ബോബി ചെമ്മണ്ണൂരിനെരിരെ കുറ്റപത്രം സമര്‍പ്പിച്ചു. നടിയെ അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ ബോബി നിരന്തരം ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. കൊച്ചി സെന്‍ട്രല്‍ പോലീസാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

ബോബി ചെമ്മണ്ണൂരിനെതിരെ രണ്ട് വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ലൈംഗികാധിക്ഷേപത്തിന് പുറമേ പിന്തുടര്‍ന്ന് ശല്യം ചെയ്തതിന്റെ വകുപ്പുമാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്. കേസില്‍ അറസ്റ്റിലായ ബോബി കാക്കനാട് ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണ് പുറത്തിറങ്ങിയത്.