കൗണ്‍സിലിംഗിന്‍റെ മറവില്‍ പെണ്‍കുട്ടിയെ കയറിപ്പിടിച്ച സംഭവം; തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചു

Friday, December 23, 2022

 

മലപ്പുറം: കൗണ്‍സിലിംഗിന്‍റെ മറവില്‍ കയറിപ്പിടിച്ചെന്ന 24 കാരിയുടെ പരാതിയില്‍ സൈക്കോളജിസ്റ്റും അധ്യാപകനുമായ പി.വി ജമാലുദ്ദീന്‍ ഫൈസി ദാരിമിക്കെതിരെ തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിഷയത്തില്‍ വിശദമായ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും നടപടികള്‍ ഉടനുണ്ടാകുമെന്നും കേസന്വേഷിക്കുന്ന തിരൂരങ്ങാടി പോലീസ് പറഞ്ഞു.

കൗണ്‍സിലിംഗ് സൈക്കോളജിയുടെ മറവില്‍ പി.വി ജമാലുദ്ദീന്‍ ഫൈസി ദാരിമി യുവതികളെ വലവീശിപ്പിടിക്കുന്നതായി ആരോപിച്ച് വിവിധ പെണ്‍കുട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ പരസ്യമായി പരാതി നല്‍കിയാല്‍ വീട്ടില്‍നിന്നും മറ്റും ഉണ്ടാകുന്ന പ്രയാസങ്ങള്‍ മുന്നില്‍ കണ്ടാണ് ഇതിന് മുതിരാത്തതെന്നും യുവതികള്‍ പറഞ്ഞു. ഇയാള്‍ യുവതികള്‍ക്കയച്ച അശ്ലീലച്ചുവയുള്ള വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൗണ്‍സിലിംഗ് നല്‍കാമെന്ന് പറഞ്ഞ് ലോഡ്ജില്‍ കൊണ്ടുപോയി തന്നെ കയറിപ്പിടിച്ചുവെന്ന യുവതിയുടെ പരാതിയിലാണ് നിലവില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുളളത്.