പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗികാതിക്രമം: 53 കാരനെ അറസ്റ്റ് ചെയ്തു

Jaihind Webdesk
Thursday, November 10, 2022

ഫോണില്‍ അശ്ലീല ദ്യശ്യങ്ങള്‍ കാട്ടിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയോട് ലൈംഗീകാതിക്രമം കാണിച്ചയാളെ  പോക്‌സോ കേസ് ചുമത്തി  അറസ്റ്റ് ചെയ്തു. 53 കാരനായ കൊടുമണ്‍ സ്വദേശി വിജയനാണ് പിടിയിലായത്.
കഴിഞ്ഞ മാസം 30 ന് ഉച്ചയോടെ ചൂരക്കുന്ന് മലനട ക്ഷേത്രത്തിന് സമീപം, ബന്ധുവീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന 16 കാരനെ, വീടിനടുത്ത് ഇറക്കാമെന്ന് പറഞ്ഞ് പ്രതി ബൈക്കില്‍ കയറ്റി കൊണ്ട് പോവുകയും, തന്റെ വീടിന് സമീപം എത്തിയപ്പോള്‍, ഫോണ്‍ ശരിയാക്കി കൊടുക്കാമോ എന്ന് ചോദിച്ച്, തന്ത്രപൂര്‍വ്വം വീട്ടിലെത്തിക്കുകയുമായിരുന്നു.

പിന്നീട് ഫോണില്‍ അശ്ലീല ദ്യശ്യങ്ങള്‍ കാണിച്ച ശേഷം കുട്ടിയോട് ലൈംഗിക അതിക്രമം കാട്ടുകയും ചെയ്തു. ഭയന്നു പോയ കുട്ടി ഇവിടെ നിന്ന് രക്ഷപ്പെട്ട് ബന്ധുവീട്ടില്‍ അഭയം തേടി. തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി വിവരമറിയിച്ചതനുസരിച്ച്, കൊടുമണ്‍ പൊലീസ് കുട്ടിയുടെ മൊഴിയെടുക്കുകയും, പോക്‌സൊ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തിങ്കളാഴ്ച്ച രാത്രി 10 വീട്ടില്‍നിന്നും വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കയറ്റിക്കൊണ്ട് പോയ ബൈക്കും, അശ്ലീല ദൃശ്യങ്ങള്‍ കാട്ടിയ മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.