ഡീസല്‍ ക്ഷാമം രൂക്ഷം; വയനാട് ജില്ലയില്‍ കെഎസ്ആർടിസി സർവീസുകള്‍ മുടങ്ങി

Jaihind Webdesk
Thursday, August 4, 2022

വയനാട്: ഡീസൽ പ്രതിസന്ധിയെ തുടർന്ന് വയനാട് ജില്ലയില്‍ കെഎസ്ആർടിസി സർവീസുകള്‍ മുടങ്ങി. കൽപ്പറ്റ, മാനന്തവാടി ഡിപ്പോകളിൽ നിന്നുള്ള കെഎസ്ആർടിസി സർവീസുകൾ റദ്ദാക്കി. പ്രതിസന്ധി രൂക്ഷമായതിനാല്‍ ഏതാനും ബസുകള്‍ മാത്രമാണ് സർവീസ് നടത്തുന്നത്.

കഴിഞ്ഞ ദിവസം മുതൽ തന്നെ ഡിപ്പോകളില്‍ ഡീസല്‍ പ്രതിസന്ധി രൂക്ഷമായിരുന്നു. കൽപ്പറ്റ ഡിപ്പോയിൽ നിന്ന് വളരെ ചുരുങ്ങിയ സർവീസുകൾ മാത്രമാണ് ഇന്ന് നടത്തിയത്. ഡീസലില്ലാത്തതിനാല്‍ ബസുകൾ ആദ്യ സർവീസ് കഴിഞ്ഞ് തിരിച്ചെത്തിയാൽ തിരിച്ച് പോകാൻ കഴിയുന്നില്ല.