മലപ്പുറം ജില്ലയിൽ രൂക്ഷമായ കടലാക്രമണം; പൊന്നാനിയില്‍ നാശനഷ്ടം, വീടുകളില്‍ വെള്ളം കയറി

 

ലപ്പുറം: പൊന്നാനി താലൂക്കിൽ വെളിയങ്കോട്, പെരുമ്പടപ്പ് , പൊന്നാനി നഗരം വില്ലേജുകളിലും  മലപ്പുറം ജില്ലയിലും രൂക്ഷമായ കടലാക്രമണം. വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്. ഇതിനോടകം പെരുമ്പടപ്പ് വില്ലേജിൽ ക്യാമ്പ് ആരംഭിച്ചു. ഒരു കുടുംബത്തെ ക്യാമ്പിലേക്ക് മാറ്റി. വെളിയങ്കോട്, പൊന്നാനി നഗരം വില്ലേജുകളിൽ ആളുകളെ ബന്ധു വീടുകളിലേക്ക്‌ താമസം മാറ്റുകയും ചെയ്തിട്ടുണ്ട്.

Comments (0)
Add Comment