കനത്ത മഴ; മിസോറാമില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം, നിരവധി പേരെ കാണാതായി

Jaihind Webdesk
Tuesday, May 28, 2024

 

മിസോറാം: മിസോറാമിലെ ഐസ്വാളില്‍ ക്വാറി തകര്‍ന്ന് പത്ത് മരണം. കനത്ത മഴയെ തുടര്‍ന്നാണ് കരിങ്കല്‍ ക്വാറിയില്‍ അപകടമുണ്ടായത്.  അപകടത്തില്‍ നിരവധി പേരെ കാണാതായി. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. നിരവധി ആളുകള്‍ ഇപ്പോഴും കല്ലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുകയാണെന്ന് പോലീസ് അറിയിച്ചു.  കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണെന്നും പോലീസ് അറിയിച്ചു.

മഴയെ തുടര്‍ന്ന് സ്കൂളുകള്‍ അടച്ചിടാന്‍ നിര്‍ദേശം നല്‍കി. അവശ്യ സര്‍വീസുകള്‍ക്ക് പുറമെയുള്ള എല്ലാ സര്‍ക്കാര്‍ ജീനവക്കാര്‍ക്കും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. ഹന്തറില്‍ ദേശീയപാതയില്‍ മണ്ണിടിച്ചിലും രൂക്ഷമായതായാണ് റിപ്പോർട്ട്. വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തു.