വേടന്റെ പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്ക്; സംഭവം പാലക്കാട് കോട്ടമൈതാനത്ത്

Jaihind News Bureau
Sunday, May 18, 2025

റാപ്പര്‍ വേടന്റെ സംഗീത പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലക്കാട് കോട്ടമൈതാനത്തെ പരിപാടിക്കിടെയാണ് സംഭവം.

വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വേദിയിലേയ്ക്കുള്ള പ്രവേശനം വൈകിട്ട് 6 മണിയോടെ അവസാനിപ്പിക്കേണ്ടി വന്നതിനാലാണ് വലിയ തോതില്‍ തിക്കും തിരക്കുമുണ്ടായത്. തിരക്ക് നിയന്ത്രിക്കാനായി പൊലീസിന് ലാത്തി വീശേണ്ടി വന്നു. സംഘാടകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. മൂന്ന് പാട്ട് മാത്രം പാടി പരിപാടി അവസാനിപ്പിക്കേണ്ടിയും വന്നു.