ചാലക്കുടിയില്‍ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് മർദ്ദനം; വാനിലെത്തിയ രണ്ടംഗ സംഘം കുട്ടിയുടെ മുടി മുറിച്ചു

Jaihind Webdesk
Monday, May 30, 2022

തൃശൂർ: ചാലക്കുടി മേലൂരില്‍ പട്ടാപ്പകല്‍ വിദ്യാര്‍ത്ഥിനിയെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതിന് ശേഷം മുടിമുറിച്ചു. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെയാണ് വാനിലെത്തിയ സ്ത്രീയും പുരുഷനും ചേര്‍ന്ന് മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന് ശേഷം കുട്ടിയുടെ തലമുടിയും മുറിച്ചു.

കൂട്ടുകാരിയുടെ വീട്ടിൽ പുസ്തകം നൽകി തിരിച്ചു വരവേയാണ് വിദ്യാർത്ഥിനിക്കെതിരെ ആക്രമണമുണ്ടായത്. മുഖം മൂടി ധരിച്ചിരുന്നതിനാല്‍ അക്രമി സംഘം ആരെന്ന്  തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയുടെ കരച്ചിൽ കേട്ട് സുഹൃത്തും അമ്മയും ഓടി എത്തുകയായിരുന്നു.