ഏഴുവയസുകാരിയെ പീഡിപ്പിച്ചു; അന്യസംസ്ഥാന തൊഴിലാളി അറസ്റ്റില്‍

Tuesday, February 15, 2022

 

കൊല്ലം: കൊട്ടാരക്കര പുത്തൂരിൽ ഏഴുവയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ സ്വദേശി 25 വയസുള്ള ഷമീർ അലം ആണ് പിടിയിലായത്.

കുളക്കട ഇഷ്ടിക കമ്പനിയിൽ കൂടെ ജോലി ചെയ്തിരുന്ന മലയാളി ദമ്പതികളുടെ ഏഴ് വയസ് പ്രായമുള്ള കുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന് പത്തനാപുരത്തേക്ക് താമസം മാറ്റുകയും അവിടെനിന്ന് നാട്ടിലേക്ക് കടക്കാൻ ശ്രമിക്കവേയാണ് പുത്തൂർ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.