ഛത്തീസ്ഗഢില്‍ ഏറ്റുമുട്ടല്‍; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു, മൂന്ന് ജവാന്‍മാര്‍ക്ക് പരുക്ക്

Jaihind Webdesk
Saturday, June 8, 2024

ഛത്തീസ്ഗഢ്/നാരയണ്‍പൂര്‍:  ഛത്തീസ്ഗഢിലെ നാരയണ്‍പൂര്‍ ജില്ലയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന ഏഴ് മാവോയിസ്റ്റുകളെ വധിച്ചു. സംഭവത്തില്‍ മൂന്ന് ജവാന്‍മാര്‍ക്ക് പരുക്കേറ്റു. വെള്ളിഴായ്ച ഉച്ചയ്ക്ക് ഓര്‍ച്ച മേഖലയിലെ വനത്തിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്.

ഓര്‍ക്കോ മേഖലയിലെ ഗോബല്‍, തുല്‍ത്തുലി ഗ്രാമങ്ങള്‍ക്ക് സമീപമുള്ള വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായെത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥര്‍. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി.  ഛത്തീസ്ഗഢില്‍ ഈ വര്‍ഷം മാത്രം 125 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടത്.