കുവൈത്തില്‍ ഇനി 60 വയസ് കഴിഞ്ഞാല്‍ ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ജോലി നല്‍കേണ്ടതില്ല : വീസയും പുതുക്കില്ല ; പുതിയ നിയമം ജനുവരി ഒന്നു മുതല്‍

കുവൈത്തില്‍ 60 വയസ് പ്രായമുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് , ഇനി ജോലി പുതുക്കാനും, താമസ വീസാ പെര്‍മിറ്റ് പുതുക്കാനും അനുമതി നല്‍കില്ലെന്ന് റിപ്പോര്‍ട്ട്. പുതിയ നിയമം 2021 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് കുവൈത്ത് പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തില്‍ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നീക്കം. ഇതിന്‍റെ ഭാഗമായാണ്, അറുപത് വയസ് തികയുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഇനി ജോലി ചെയ്യാന്‍ അനുമതി വിലക്കുന്നത്. ഇതോടൊപ്പം, അറുപത് കഴിഞ്ഞാല്‍ റെസിഡന്‍സി പെര്‍മിറ്റ് ( താമസ വീസാ ) നിര്‍ത്തിവെയ്ക്കും. പുതിയ തീരുമാനം ജനുവരി 1 മുതല്‍ കുവൈറ്റ് നടപ്പാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതുസംബന്ധിച്ച നടപടികള്‍ അവസാനഘട്ടത്തില്‍ നടന്നുവരുന്നതായി അറബിക് പത്രമായ അല്‍ നബാ ന്യൂസ് ചൂണ്ടിക്കാട്ടി. ഇപ്രകാരം , രാജ്യം വിട്ടുപോകേണ്ടവര്‍ ജനുവരി മുതല്‍ കുവൈത്തില്‍ നിന്നും മടങ്ങേണ്ടി വരും. ഇതിനായി മൂന്നു മാസത്തെ സാവകാശം നല്‍കുമെന്നും സൂചനകളുണ്ട്. മലയാളികള്‍ ഉള്‍പ്പടെ നിരവധി വിദേശികളെ ഈ നിയമം പ്രതികൂലമായി ബാധിച്ചേക്കാം. ഇതോടെ, കൊവിഡ് പ്രത്യാഘാതങ്ങള്‍ക്ക് ശേഷവും, കുവൈത്തില്‍ നിന്നും ഇന്ത്യക്കാരുടെ വലിയ മടക്കയാത്ര ഉണ്ടായേക്കാം.

Comments (0)
Add Comment