കിരണ്‍ ബേദിയ്ക്ക് തിരിച്ചടി; പുതുച്ചേരി സര്‍ക്കാരിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ഇടപെടരുതെന്ന് കോടതി

Jaihind Webdesk
Tuesday, April 30, 2019

പുതുച്ചേരി സര്‍ക്കാരിന്‍റെ ആഭ്യന്തര കാര്യങ്ങളില്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദി ഇടപെടരുതെന്ന് മദ്രാസ് ഹൈക്കോടതി. പുതുച്ചേരി സര്‍ക്കാരില്‍ നിന്ന് ദൈനംദിന റിപ്പോര്‍ട്ട് വാങ്ങുന്നതിന് ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അനുമതി കോടതി റദ്ദാക്കി.

കോണ്‍ഗ്രസ് നേതാവ് ലക്ഷ്മി നാരായണന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കിരണ്‍ ബേദിയും തമ്മിലുളള തര്‍ക്കങ്ങള്‍ രൂക്ഷമായിരുന്നു.

കിരൺ ബേദി പുതുച്ചേരി സർക്കാറിൻെറ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് പറഞ്ഞ​ മദ്രാസ്​ ഹൈക്കോടതി. ​സർക്കാറിന്‍റെ ദൈനംദിന പ്രവർത്തനങ്ങളുടെ റിപ്പോർട്ട്​ വാങ്ങാൻ കേന്ദ്രം ലെഫ്​. ഗവർണർക്ക്​ നൽകിയ അനുമതിയും റദ്ദാക്കി.

സർക്കാർ പദ്ധതികളു​ടെ ഫയലുകൾ ഗവർണറുടെ ഓഫീസിൽ കെട്ടിക്കിടക്കുകയാണെന്നും പദ്ധതികൾ നടപ്പിലാക്കാൻ സാധിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി വി. നാരായണ സ്വാമി നേരത്തെ പരാതി ഉന്നയിച്ചിരുന്നു. ഇതിൽ തീർപ്പുണ്ടാക്കാൻ മുഖ്യമന്ത്രി ഗവർണറുടെ ഓഫീസിനു മുന്നിൽ സമരം നടത്തുകയും ചെയ്​തിരുന്നു.  അധികാരത്തർക്കത്തെ തുടർന്ന്​ ഒത്തു തീർപ്പ്​ ചർച്ചകൾ നടന്നിരുന്നെങ്കിലും മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള ശീതസമരം തുടരുകയായിരുന്നു.