ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് തിരിച്ചടി. ആറ് ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള പര്യടനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ബഹ്റിന്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, യുഎഇ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയമാണ് (MEA) വിഷയത്തില്‍ അന്തിമ നിലപാട് അറിയിച്ചത്.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം വന്‍ വിജയമാക്കാനുള്ള സിപിഎമ്മിന്റെയും ഗള്‍ഫിലെ പ്രവാസി സംഘടനകളുടെയും നീക്കങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ നടപടി. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ സംഘാടക സമിതികള്‍ രൂപീകരിച്ച് വലിയ ആഘോഷ പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ നടത്തിവരികയായിരുന്നു. ഈ സാഹചര്യത്തില്‍, കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചത് മുഖ്യമന്ത്രിയുടെ ഓഫിസിനും പാര്‍ട്ടി നേതൃത്വത്തിനും കനത്ത തിരിച്ചടിയാണ്