മൊറട്ടോറിയം : സര്‍ക്കാരിന് തിരിച്ചടി; ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ മടക്കി

ജപ്തി നടപടികൾക്കുള്ള മൊറട്ടോറിയത്തിൻറെ കാലാവധി ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള മന്ത്രിസഭാ തീരുമാനം സംബന്ധിച്ച ഫയൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ മടക്കി. ചീഫ് സെക്രട്ടറിക്കാണ് ഫയൽ തിരിച്ചയച്ചത്. ഉത്തരവ് അടിയന്തരമായി ഇറക്കേണ്ട സാഹചര്യവും കാരണവും വിശദമാക്കണമെന്ന് ടിക്കാറാം മീണ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

മന്ത്രിസഭ ആവശ്യപ്പെട്ടിട്ടും എന്തുകൊണ്ട് സമയബന്ധിതമായി ഉത്തരവിറക്കിയില്ലെന്ന ചോദ്യമാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ ചോദിച്ചത്. മൊറട്ടോറിയം നീട്ടി ഉത്തരവിറക്കാൻ റവന്യൂ വകുപ്പിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് മീണയ്ക്കു കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി കത്ത് അയച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷൻറെ അനുമതി തേടാത്തതിൻറെ പേരിൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിൽ ചീഫ് സെക്രട്ടറിക്കെതിരെ വിമർശനം ഉയർന്നിരുന്നതിൻറെ പശ്ചാത്തലത്തിലായിരുന്നു ഇത്. മൊറട്ടോറിയം ദീർഘിപ്പിച്ച് ഉത്തരവിറക്കാൻ തെരഞ്ഞെടുപ്പു കമ്മിഷൻറെ അനുമതി തേടണമെന്നു റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരനായിരുന്നു നിർദേശിച്ചിരുന്നത്. ചീഫ് സെക്രട്ടറിക്കെതിരെ മുഖ്യമന്ത്രിയും കൃഷിമന്ത്രിയുമെല്ലാം രൂക്ഷമായ വിമർശനം നടത്തിയിരുന്നു.

Teeka Ram Meena
Comments (0)
Add Comment