നീരവ് മോദിയുടെയും സഹോദരി പൂർവിയുടെയും നാല് അക്കൗണ്ടുകൾ കഴിഞ്ഞ ദിവസം സ്വിസ് അധികൃതർ മരവിപ്പിച്ചതിന് പിന്നാലെ , സഹോദരിയുടേയും ഭർത്താവിന്‍റെയും ഉടമസ്ഥതയിലുള്ള പവലിയൻ പോയിന്‍റ് കോർപ്പറേഷൻ കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 44.41 കോടി രൂപ സിംഗപ്പൂർ ഹൈക്കോടതി മരവിപ്പിച്ചു. ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും അനധികൃതമായി കൊണ്ടു വന്നതാണെന്നതിന്‍റെ അടിസ്ഥാനത്തിൽ ആണ് മരവിപ്പിക്കൽ.
നീരവ് മോദിയുടെ സഹോദരിയുടേയും ഭർത്താവിന്‍റെയും അക്കൗണ്ടുകൾ സിംഗപ്പൂർ ഹൈക്കോടതി മരവിപ്പിച്ചതായി ചെയ്തതായി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറിയിച്ചു. മായങ്ക് മേത്തയുടെയും, പൂർവി മോദിയുടെയും ഉടമസ്ഥതയിലുള്ള പവലിയൻ പോയിന്‍റ് കോർപ്പറേഷൻ കമ്പനിയുടെ അക്കൗണ്ടിലുണ്ടായിരുന്ന 44.41 കോടി രൂപയാണ് മരപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ബാങ്ക് അക്കൗണ്ടിൽ ഉള്ള പണം ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും അനധികൃതമായി കൊണ്ടു വന്നതാണെന്നതിന്‍റെ അടിസ്ഥാനത്തിൽ ആണ് മരവിപ്പിക്കൽ.
കഴിഞ്ഞ ദിവസങ്ങളിൽ മോദിയുടെയും സഹോദരി പൂർവിയുടെയും നാല് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചിരുന്നു. ഇരുവരുടെയും അക്കൗണ്ടുകളിൽ നിന്ന് 258 ഉം 283 ഉം കോടിയിലധികം തുക കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിരുന്നു. രണ്ട് ബില്യൺ യുഎസ് ഡോളർ പഞ്ചാബ് നാഷണൽ ബാങ്കിൽ വായ്പ തിരിച്ചടവ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദിയെ മാർച്ച് 19 ന് സ്കോട്ട്ലൻഡ് യാർഡ് അറസ്റ്റ് ചെയ്തിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് മോദിയെ ഇന്ത്യായിൽ വിചാര ചെയ്യണമെന്ന് ഇന്ത്യ അവശ്യപ്പെടുന്നുണ്ട്. തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ വാൻഡ്‌സ്‌വർത്ത് ജയിലിലാണ് നീരവ് മോദിയെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്.