NATIONAL HIGHWAY| കൊല്ലത്ത് ദേശീയപാത നിര്‍മ്മാണത്തിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുവീണു

Jaihind News Bureau
Thursday, June 12, 2025

കൊല്ലത്ത് ദേശീയപാത നിര്‍മ്മാണത്തിനിടെ സര്‍വീസ് റോഡ് ഇടിഞ്ഞുവീണു. ബൈപ്പാസില്‍ പാലത്തറ ക്ഷേത്രത്തിനടുത്താണ് സംഭവം. നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന നിര്‍മ്മാണത്തിലിരുന്ന റോഡിലെ സര്‍വീസ് റോഡാണ്് തകര്‍ന്നത്. 20 മീറ്ററോളം ദൈര്‍ഘ്യത്തിലും ആറടിയോളംതാഴ്ചയിലും റോഡ് തകര്‍ന്നിട്ടുണ്ട്.

കാലാവസ്ഥ മാറുമെന്ന് അറിയിച്ചിട്ടും സ്ഥലത്തെ ഓട നിര്‍മ്മാണത്തിലെ അപാകതയാണ് റോഡ് ഇടിയാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ചൂണ്ടി കാട്ടുന്നത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമുയര്‍ത്തി. കൃത്യമായ മേല്‍നോട്ടമില്ലാതെയും ശാസ്ത്രീയ പഠനവും ഇല്ലാതെയുള്ള റോഡ് നിര്‍മ്മാണമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.