തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ കയ്യുറ ശരീരത്തിൽ തുന്നിച്ചേർത്തതായി പരാതി. മുതുകിലെ ശസ്ത്രക്രിയയ്ക്കിടെയാണ് നെടുമങ്ങാട് സ്വദേശിയുടെ ശരീരത്തിൽ കയ്യുറ തുന്നിചേർത്തത്. ഗുരുതരമായ ശസ്ത്രക്രിയാ പിഴവാണ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരിക്കുന്നത്. മുതുകിലെ മുഴ നീക്കം ചെയ്യുന്നതിനായി കഴിഞ്ഞ ശനിയാഴ്ചയാണ് നെടുമങ്ങാട് സ്വദേശി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം വേദന കുറയാതെ വന്നതോടെ മുതുകിലെ കെട്ടഴിച്ചപ്പോഴാണ് കയ്യുറ കണ്ടത്.