യു.പിയിലല്ല, കേരളത്തില്‍ തന്നെ ; ആംബുലന്‍സ് ലഭിച്ചില്ല, കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്‍ ; നാണക്കേട്

Jaihind Webdesk
Friday, May 7, 2021

ആലപ്പുഴ : കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാനത്ത് ഗുരുതരവീഴ്ച. ആംബുലന്‍സ് ലഭിക്കാത്തതിനെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കില്‍. ആലപ്പുഴ പുന്നപ്രയിലെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലാണ് സംഭവം.  ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാവിലെ മുതല്‍ അസുഖങ്ങള്‍ പ്രകടിപ്പിച്ച രോഗിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ കൂടെയുള്ളവർ പലതവണ ആവശ്യപ്പെട്ടിരുന്നു. കൂടുതല്‍  അവശനായതിനെ തുടർന്ന് ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും പ്രതികരണമൊന്നും ലഭിച്ചില്ലെന്നും കൂടെയുള്ള രോഗികള്‍ പറയുന്നു. ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്‍ററില്‍ ആംബുലന്‍സ് സൗകര്യവും ഡോക്ടറുടെ സേവനവും ലഭ്യമല്ലെന്നും രോഗികള്‍ പറയുന്നു.