മുതിർന്ന മാധ്യമപ്രവർത്തകന്‍ കെ.എം.റോയ് അന്തരിച്ചു

Jaihind Webdesk
Saturday, September 18, 2021

കൊച്ചി : മുതിർന്ന മാധ്യമപ്രവർത്തകന്‍ കെ.എം.റോയ് അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നു ഏറെനാളായി ചികിത്സയിലായിരുന്നു. സഹോദരൻ അയ്യപ്പൻ പുരസ്കാരം, ശിവറാം അവാർഡ്, ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ ലൈഫ്‌ടൈം അവാർഡ്, പ്രഥമ സി.പി ശ്രീധരമേനോൻ സ്മാരക മാധ്യമ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ് തുടങ്ങി നിരവധി ബഹുമതികള്‍ സ്വന്തമാക്കിയിരുന്നു.  രണ്ടു തവണ കേരള പത്രപ്രവർത്തക യൂണിയന്‍റെ സംസ്ഥാന പ്രസിഡന്റായിരുന്ന അദ്ദേഹം ഇന്ത്യൻ ഫെഡറേഷൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് സെക്രട്ടറി ജനറലുമായിരുന്നു.