കോൺഗ്രസ് യോഗം ഡൽഹിയിൽ ചേര്‍ന്നു

Wednesday, June 12, 2019

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്കായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസിന്‍റെ മുതിർന്ന നേതാക്കൾ യോഗം ഡൽഹിയിൽ ചേര്‍ന്നു. എ.കെ ആന്‍റണി, കെ സി വേണുഗോപാൽ, മല്ലികാർജുൻ ഖാർഗെ, അഹമ്മദ് പേട്ടൽ, ഗുലാം നബി ആസാദ് അടമുള്ളവരാണ് പങ്കെടുത്തത്.

മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ചർച്ച ആയി. യോഗം അനൗപചാരികമെന്ന് രൺദീപ് സിംഗ് സുർജേവാല. ലോക് സഭ തെരഞ്ഞെടുപ്പ് അവലോകനം ചെയ്യാൻ ജനറൽ സെക്രട്ടറിമാരുടെ യോഗം കെ.സി. വേണുഗോപാൽ വിളിക്കും എന്നും സുർജേ വാല വ്യക്തമാക്കി.