മുതിർന്ന കോണ്‍ഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു

കൊല്ലം: മുതിർന്ന കോണ്‍ഗ്രസ് നേതാവും ചടയമംഗലം മുൻ എംഎൽഎയുമായ പ്രയാർ ഗോപാലകൃഷ്ണൻ അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 73 വയസായിരുന്നു. യാത്രാമധ്യേ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് വട്ടപ്പാറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് ആയിരുന്നു. 18 വർഷം മിൽമയുടെ ചെയർമാനായിരുന്നു. 2001 ൽ ചടയമംഗലത്ത് നിന്ന് എംഎൽഎയായി. കെഎസ്‌യുവിലൂടെയാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ രാഷ്ട്രീയ രംഗത്തെത്തിയത്. കെഎസ്‌യുവിന്‍റെ കൊല്ലം ജില്ലാ പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസിന്‍റെ ജില്ലാ പ്രസിഡന്‍റ് തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Comments (0)
Add Comment