കോണ്‍ഗ്രസ് നേതാവ് പി കൃഷ്ണന്‍ നായർ (84) അന്തരിച്ചു

Wednesday, February 8, 2023

 

മലപ്പുറം: മുതിർന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി നിർവാഹകസമിതി അംഗവുമായിരുന്ന പി കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 84 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന്ചികിത്സയിലായിരുന്നു.

ദീര്‍ഘകാലം മാറാക്കര പഞ്ചായത്ത് പ്രസിഡന്‍റ്, ഡിസിസി സെകട്ടറി, തിരൂര്‍ കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്‍റ്, നിയോജക മണ്ഡലം യുഡിഎഫ് ചെയര്‍മാന്‍, കാടാമ്പുഴ ദേവസ്വം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം കലാരംഗത്തും നിറസാന്നിധ്യമായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് മാറാക്കരയിലെ വീട്ടുവളപ്പില്‍.