‘സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് ഇന്നുതന്നെ ഉത്തരവിറക്കണം’; വിസിക്ക് ഗവർണറുടെ അന്ത്യശാസനം

Wednesday, October 19, 2022

തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസലർക്ക് അന്ത്യശാസനം നൽകി ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. പതിനഞ്ച് സെനറ്റ് അംഗങ്ങളെയും പിൻവലിച്ച് ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്ന് സർവകലാശാല വിസിയോട് ഗവർണർ ആവശ്യപ്പെട്ടു. സെനറ്റ് അംഗങ്ങളെ പിൻവലിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിസി ഗവർണർക്ക് കത്തയച്ചിരുന്നു. സെനറ്റ് അംഗങ്ങളെ റദ്ദാക്കുന്നത് ചട്ടവിരുദ്ധമാണെന്നും കത്തിൽ വിസി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ വിസിയുടെ കത്തിനെ പൂർണമായും തള്ളിയാണ് ഗവർണർ കർശന നിർദ്ദേശം നൽകിയത്.