വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ദ്ധിക്കും

Jaihind Webdesk
Thursday, February 28, 2019

കൊച്ചി: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ഫീസ് ഇരട്ടിയാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റുകള്‍ അനുകൂല വിധി. സ്വാശ്രയ മെഡിക്കല്‍ കോളേജ്് മാനേജ്മന്റെുകള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടു. രണ്ടു മാസത്തിനകം പുതിയ ഫീസ് ഘടന കൊണ്ടുവരണമെന്ന് കോടതി രാജേന്ദ്രബാബു കമീഷനോട് ആവശ്യപ്പെട്ടു. ഫീസ് വര്‍ധിപ്പിച്ച ഹൈകോടതി ഉത്തരവ് നാലായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് നിര്‍ണ്ണായകമാകും. ഫീസ് റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച ഫീസ് ഘടന ചോദ്യം ചെയ്ത് കണ്ണൂര്‍, കരുണ അടക്കമുള്ള 21 മാനേജ്‌മെന്റുകളാണ് ഹൈകോടതിയില്‍ ഹരജി നല്‍യത്.
ഓരോ കോളേജുകളുടെയും വരവും ചെലവും കണക്കാക്കിയായിരുന്നു നേരത്തെ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷന്‍ ഫീസ് നിരക്ക് അഞ്ചര ലക്ഷം വരെയാക്കി നിശ്ചയിച്ചത്. എന്നാല്‍ 11 ലക്ഷം മുതല്‍ 15 ലക്ഷംവരെ വാര്‍ഷിക ഫീസ് ലഭിക്കണമെന്നാണ് മേനേജ്‌മെന്റുകള്‍ കോടതിയില്‍ ആവശ്യപ്പെട്ടത്. കേസില്‍ കെ.എം, സി.ടി മെഡിക്കല്‍ കോളേജിലെ അടക്കം നൂറിലേറെ വിദ്യാര്‍ഥികളും രക്ഷിതാക്കളും കക്ഷി ചേര്‍ന്നിരുന്നു.[yop_poll id=2]