ഫ്രാൻസിസ് ജോർജിന് വോട്ട് തേടി മുതിർന്ന കേരള കോൺഗ്രസ് എം നേതാവ് പി.എം. മാത്യു യുഡിഎഫ് വേദിയില്‍

Tuesday, April 9, 2024

 

കോട്ടയം: യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാന്‍സിസ് ജോർജിനു വേണ്ടി വോട്ട് അഭ്യർത്ഥിച്ച് മുതിർന്ന കേരള കോൺഗ്രസ് എം നേതാവും മുൻ എംഎൽഎയുമായ പി.എം. മാത്യു. മരങ്ങാട്ടുപിള്ളി പഞ്ചായത്ത് 13-ാം വാർഡിൽ നടന്ന യുഡിഎഫ് കൺവൻഷൻ വേദിയിൽ എത്തിയാണ് അദ്ദേഹം യുഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥിച്ചത്. മോൻസ് ജോസഫ് എംഎൽഎ, യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ്, യുഡിഎഫ് ജില്ലാ ചെയർമാൻ ഇ.ജെ. അഗസ്തി ഉൾപ്പെടെയുള്ളവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. കേരള കോൺഗ്രസ് എമ്മിനെതിരെ രൂക്ഷ വിമർശനം നടത്തിയ പി.എം. മാത്യു ഭാവിയിൽ യുഡിഎഫിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചു.