തൃശൂർ: വിയ്യൂർ ജയിലിൽ സുരക്ഷാ വീഴ്ച. ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ചതായി കണ്ടെത്തി. മതഗ്രന്ഥത്തിൽ ഒളിപ്പിച്ചാണ് സിം കടത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയുടെ പിതാവിനും ഭാര്യക്കും മകനുമെതിരെ കേസ് എടുത്തു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിനോട് അനുബന്ധിച്ച് ഇടുക്കി പെരുവന്താനത്ത് നിന്നും അറസ്റ്റിലായ ടി.എസ് സൈനുദ്ദീനാണ് സിം നൽകാൻ ശ്രമിച്ചത്. ഭാര്യ നദീറ, മകൻ മുഹമ്മദ് യാസീൻ, പിതാവ് മുഹമ്മദ് നാസർ എന്നിവരാണ് സിം കാർഡ് കടത്താൻ ശ്രമിച്ചത്. സൈനുദ്ദീന്‍ നല്കാന് കൈമാറിയ ഖുറാനിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്. ജയിൽ സൂപ്രണ്ടിന്റെ പരാതിയിൽ വിയ്യൂർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ 31നാണ് സിം കൈമാറ്റം നടന്നത്. അടുത്ത ദിവസം തന്നെ പൊലീസ് അന്വേഷണം ആരംഭിച്ചു. എൻഐഎക്കും വിവരങ്ങൾ കൈമാറിയിട്ടുണ്ട്.