സുരക്ഷാ വീഴ്ച; പാർലമെന്‍റിന് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം

Jaihind Webdesk
Tuesday, December 19, 2023

 

ന്യൂഡല്‍ഹി: പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധം ശക്തമാകുന്നു. സുരക്ഷാ വീഴ്ചയില്‍ പ്രതികരിച്ചവരെ സസ്പെന്‍ഡ് ചെയ്ത നടപടിക്കെതിരെയും പാർലമെന്‍റ് വളപ്പില്‍ പ്രതിഷേധം ഉയർന്നു. പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും 12 മണി വരെ നിർത്തിവെച്ചു. ആഭ്യന്തരമന്ത്രി അമിത്ഷാ രാജിവെക്കുക, പാസ് നൽകിയ ബിജെപി എംപിക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാർ പാർലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പ്രതിഷേധിക്കുകയാണ്.