സെക്രട്ടേറിയറ്റ് തീപിടിത്തം ആസൂത്രിതമെന്ന് തെളിഞ്ഞു ; ഗൂഢാലോചന നടത്തിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം : രമേശ് ചെന്നിത്തല

Jaihind News Bureau
Thursday, November 19, 2020

 

തിരുവനന്തപുരം:  സെക്രട്ടേറിയറ്റിലെ തീപിടിത്തം ആസൂത്രിതമാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വര്‍ണകടത്ത് കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനിന്നു. സര്‍ക്കാര്‍ ഗൂഢാലോചന നടത്തിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വപ്ന സുരേഷിന്റേതെന്നു കരുതുന്ന ശബ്ദസന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയും പ്രതികളും തമ്മിലുള്ള ഗാഢമായ ബന്ധം ആണ് ഇതില്‍ നിന്നും മനസ്സിലാകുന്നത് എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.